06 February, 2024 10:24:27 AM
യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; മുഖ്യസൂത്രധാരൻ എം ജെ രഞ്ജു കീഴടങ്ങി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യസൂത്രധാരൻ എം.ജെ.രഞ്ജു മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ ഐഡി കാർഡ് നിർമിച്ചതിലെ മുഖ്യകണ്ണിയായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റാണ് രഞ്ജു. കോടതിയിൽ ഹാജരാക്കി ജാമ്യം അനുവദിച്ചു. രഞ്ജുവിന്റെ കൂട്ടാ ളികളായ 4 പേരെ നേരത്തേ അറസ്‌റ്റ് ചെയ്തിരുന്നു. ഫെനി നൈനാൻ, ബിനിൽ ബിനു, അഭി നന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരാണ് പിടിയിലായത്.
നേരത്തേ കേസിലെ മറ്റൊരു പ്രതിയായ ജയ്‌സൺ മുകളേൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. സിആർ കാർഡ് ആപ് നിർമിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്‌സൺ.