10 February, 2024 10:52:55 AM


ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനാണ് ഇപ്പോഴത്തെ ശ്രമം-വനംമന്ത്രി



വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. വളരെയേറെ ഉത്കണ്ഠയുണ്ടാക്കുന്ന വാർത്തയാണ് വയനാട്ടിൽ നിന്നും പുറത്തു വരുന്നത്. കൂടുതൽ ടാസ്ക് ഫോഴ്സിനെ അയച്ച് നിലവിലെ സാഹചര്യം പരിഹരിക്കും. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനാണ് ഇപ്പോഴത്തെ ശ്രമം. അവസാന മാർഗ്ഗമായി മാത്രമേ മയക്കുവെടി പരിഗണിക്കൂവെന്നും മന്ത്രി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K