14 February, 2024 06:36:06 PM


ലോറിയിൽ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു



വെഞ്ഞാറമൂട്: ലോറിയിൽ നിന്ന് പാറക്കഷണം ദേഹത്തേക്ക് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സാഹിദുൾ ഹഖ് (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ പൊട്ടിച്ച പാറ ലോറിയിൽ കയറ്റിയിറക്കുന്നതിനിടെയായിരുന്നു അപകടം. 

പരിക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ വെഞ്ഞാറമുട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമുട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K