15 February, 2024 09:55:42 AM
തൃപ്പൂണിത്തുറ സ്‌ഫോടനം; ക്ഷേത്രം ഭാരവാഹികൾ പിടിയിൽ
തൃപ്പൂണിത്തുറ: പടക്കപ്പുരയിലെ സ്‌ഫോടനത്തില്‍ ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍. ഹില്‍പാലസ് പോലീസാണ് ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ 9 പേരെ കസ്റ്റഡിയിലെടുത്തത്. മൂന്നാറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഹില്‍പാലസ് സ്റ്റേഷനിലെത്തിച്ചു.
മാനദണ്ഡങ്ങൾ ലംഘിച്ചാണ് പടക്കനിർമാണത്തിനായി വെടിമരുന്ന് സൂക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജനവാസമേഖലയിൽ വൻതോതിൽ വെടിമരുന്ന് സൂക്ഷിക്കാൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇവർ വെടിമരുന്ന് എത്തിച്ചത്. മനപ്പൂർവമുള്ള നരഹത്യ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.