17 February, 2024 12:28:25 PM
കൊല്ലത്ത് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഭാര്യ മരിച്ചു
കൊല്ലം: കരുനാഗപ്പള്ളിയില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിലൊരാള്‍ മരിച്ചു. കരുനാഗപ്പള്ളി തഴവ പാവുമ്പ തെക്ക് വിജയ ഭവനത്തില്‍ ബിന്ദു (47) ആണ് മരിച്ചത്.
ഭര്‍ത്താവ് ഉണ്ണികൃഷ്ണപിള്ള (55) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.