17 February, 2024 04:59:44 PM


പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ



തിരുവനന്തപുരം: കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കള്ളൻ പിടിയിലായി. കോവളം-വാഴമുട്ടം ബൈപ്പാസിലെ തുപ്പനത്ത് കാവിലെ ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചിയാണ് പട്ടാപ്പകൽ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. പ്രതി കമലേശ്വരം സ്വദേശി ഉണ്ണി എന്ന അഭിഷേകിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

കാണിക്കവഞ്ചിയിലെ പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന വയോധികൻ അഭിഷേകിനെ തടയാൻ ശ്രമിച്ചു. എന്നാൽ വയോധികനെ തള്ളിയിട്ട് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഓടിക്കൂടിയ നാട്ടുകാർ കള്ളനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K