08 December, 2023 07:38:33 AM


ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്



പത്തനംതിട്ട : ശബരിമല പാതയിൽ ചാലക്കയത്തിന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 ശബരിമല തീർത്ഥാടകർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1:45 ഓടെയായിരുന്നു അപകടം.

അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K