21 February, 2024 05:03:14 PM


സംസ്ഥാനത്ത് ഉയർന്ന ചൂട്; 8 ജില്ലകളില്‍ മഞ്ഞ അലർട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിൽ കൂടുതൽ ജില്ലകളില്‍ കൊടും ചൂട് അനുഭവപ്പെടും. 

ഇന്നും നാളെയും  കൊല്ലം, കോട്ടയം, പാലക്കാട്  ജില്ലകളിൽ  ഉയർന്ന താപനില 37°സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°സെല്‍ഷ്യസ് വരെയും (സാധാരണയെക്കാൾ 2 - 3 °സെല്‍ഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K