22 February, 2024 07:34:08 PM


എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് ലക്ഷ്യം- മുഖ്യമന്ത്രി പിണറായി വിജയൻ



തൃശൂര്‍: സംസ്ഥാന സർക്കാർ ഏഴര വർഷം കൊണ്ട് മൂന്നേകാൽ ലക്ഷത്തോളം പട്ടയം വിതരണം ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും പട്ടയം നൽകി ഭൂമിയുടെ അവകാശികളായി മാറ്റി ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ നടന്ന സംസ്ഥാനതല പട്ടയമേളയുടെ വിതരണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൈവശാവകാശ രേഖകൾ ഇല്ലാത്തവർക്ക് മാത്രമല്ല, ചൂണ്ടിക്കാണിക്കാൻ ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്തവർക്ക് ഭൂമി ലഭ്യമാക്കുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്ന്അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K