23 February, 2024 09:54:31 AM


കെ3എ തൃശൂർ, പാലക്കാട്‌ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ



തൃശൂർ : കേരള അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ (കെ3എ ) തൃശൂർ ആൻഡ് പാലക്കാട്‌ സോൺ 2024-2026 ഭാരവാഹികളെ തിരഞ്ഞെടുത്തു. പി. എം. മുകുന്ദൻ (എഡ് ന്യൂസ് ) പ്രസിഡന്‍റ്, ജോസൻ തേറാട്ടിൽ (കളർ ഡോട്സ്) സെക്രട്ടറി, കെ. ആർ. ഉണ്ണികൃഷ്ണൻ( അലൈഡ് കമ്മ്യൂണിക്കേഷൻ) ട്രഷറർ, സുനിൽ പി. ( സംഗീത് അഡ്വർടൈസേർസ്) വൈസ് പ്രസിഡന്‍റ്, കെ. ആർ. മധു ( ജെ. പി. ന്യൂസ് & അഡ്വർടൈസിങ് സർവീസ്) ജോയിന്‍റ് സെക്രട്ടറി.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ജെയിംസ് വളപ്പില ( വളപ്പില കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്), ജോസ് വളളൂർ (യെസ്ഗോ അഡ്വർടൈസിങ് മീഡിയ), റെജി ഐ. ചുങ്കത്ത് ( അഡ്രസ് അഡ്വർടൈസിങ് ഏജൻസി ) എന്നിവരെയും ഷിജി. എ( ഗ്രാഫോൺ ഇനോവേറ്റീവ് ഡിജിറ്റൽ സൊല്യൂഷൻസ് ), പി. എ. കബീർ ( എക്സ്പ്രഷൻസ്), അരുൺ കെ അരവിന്ദ് ( സ്റ്റെപ്സ് ക്രിയേഷൻസ് ) എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും തിരഞ്ഞെടുത്തു. സന്ദീപ് നായർ (കൊച്ചി) വരണാധികാരിയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K