08 December, 2023 04:13:49 PM
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കി
ന്യൂഡൽഹി: ലോക്സഭയിൽ നിന്നും തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കി. ചോദ്യക്കോഴ വിവാദത്തിൽ മഹുവയെ പുറത്താക്കണമെന്ന ശുപാർശ ലോക്സഭ അംഗീകരിക്കുകയായിരുന്നു. പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കി.
മഹുവയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്കു വച്ചതിനു ശേഷമായിരുന്നു പുറത്താക്കൽ. എന്നാൽ മഹുവയെ പുറത്താക്കാന്‍ സഭയ്ക്ക് അഗികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ എന്നിർ വാദിച്ചെങ്കിലും വിഫലമായി.
വൊട്ടെടുപ്പ് ബഹിഷ്ക്കരിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. സഭ തിങ്കളാഴ്ച്ചത്തേയ്ക്ക് പിരിഞ്ഞു. എത്തിക്സ് കമ്മിറ്റ് എല്ലാ നിയമങ്ങളും തെറ്റിച്ചെത്തും തനിക്കെതിരെ തെളിവുകളില്ലെന്നും മഹുവ പ്രതികരിച്ചു. അദാനിക്കെതിരെ സംസാരിച്ചതുകൊണ്ടാണ് തന്നെ പുറത്താക്കിയത്. അടുത്ത 30 വർഷം പാർലമെന്‍റിന് അകത്തും പുറത്തും പോരട്ടം തുടരുമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.