23 February, 2024 03:55:39 PM


കൊട്ടിയൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവ് മരിച്ചു



കേളകം: കൊട്ടിയൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവ് മരിച്ചു.അമ്പായത്തോട് സ്വദേശിതെങ്ങും പള്ളിൽ ബിജു (മാത്തൻ) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്12.30 ഓടെയാണ് സംഭവം. ബിജുവിൻ്റെ സ്ഥലത്തെ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്തേക്ക് വീഴുകയായിരുന്നു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജുവിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K