23 February, 2024 06:46:10 PM


പൊലീസ് വാഹനം സ്കൂട്ടറിൽ തട്ടി അപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്



സുല്‍ത്താന്‍ബത്തേരി: പൊലീസ് വാഹനം തട്ടി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേർക്കു ഗുരുതര പരിക്ക്. മലപ്പുറം വാഴക്കാട് പുൽപ്പറമ്പിൽ ജാസിദ്(33), ഭാര്യ ഷാഹിന ( 30) മകൻ ജുവാൻ (3) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സുൽത്താൻ ബത്തേരി അസംപ്ഷൻ ജംക്‌ഷനിൽ 3.45ഓടെയാണ് അപകടം. പൊലീസ് ബാരിക്കേഡുകൾ കൊണ്ടുപോകാനായി എആർ ക്യാംപിൽനിന്നെത്തിയ ടെംപോ വാഹനം തട്ടിയാണ് അപകടം ഉണ്ടായത്.അപകടത്തെ തുടർന്ന് വാഹനത്തിലെ ഡ്രൈവറടക്കം ഇറങ്ങിയോടി. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചതായും ആരോപണമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K