26 February, 2024 11:12:08 AM


മുള്ളന്‍കൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ കെണിയിൽ വീണു; കുപ്പാടിയിലേക്ക് മാറ്റും



കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ മുള്ളന്‍കൊല്ലിയില്‍ കടുവ കൂട്ടില്‍. നിരവധി വളര്‍ത്തുമൃഗങ്ങളെ പിടിച്ച കടുവയാണ് കൂട്ടിലായത്. ഇന്ന് രാവിലെയാണ് കടുവ  കെണിയിലായത് . പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും. കടുവയെ പിടികൂടാനായി മുള്ളന്‍കൊല്ലി ഭാഗത്ത് നാലോളം കൂടുകള്‍ സ്ഥാപിച്ചിരുന്നു. അതിലൊന്നിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ ആരോഗ്യം, ഇരതേടാനുള്ള കഴിവ് എന്നിവ പരിശോധിച്ച ശേഷമാവും പുനരധിവാസത്തില്‍ തീരുമാനമെടുക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K