26 February, 2024 08:36:19 PM


ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവക്ക് സി കേശവൻ സ്മാരക പുരസ്‌കാരം



തിരുവനന്തപുരം : 2023 ലെ സി കേശവൻ സ്മാരക സമിതി  പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെയും കേരള കത്തോലിക്ക മെത്രാൻ സംഘത്തിന്റെയും അധ്യക്ഷനുമായ മോറാൻ മോർ  ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവക്ക്  സമർപ്പിച്ചു.

പാളയം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ സമിതി രക്ഷാധികാരി മുൻ മന്ത്രി അഡ്വ.കെ.രാജു അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം-കൊച്ചി മുൻ മുഖ്യമന്ത്രിയും, സാമൂഹിക പരിഷ്കർത്താവും, എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന  സി കേശവന്റെ സ്മരണയ്ക്കായ് ഏർപ്പെടുത്തിരിക്കുന്ന പുരസ്‌കാരം 25,001 രൂപയുടെ ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955