27 February, 2024 04:33:38 PM


'എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും'; സി പി ഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു



തിരുവനന്തപുരം: ലോക്സഭയിലേയ്ക്കുള്ള 20 മണ്ഡലങ്ങളിലേക്കും എൽഡിഎഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി. 15 മണ്ഡലങ്ങളിലേക്ക് സി പി ഐ എം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന്‍റെ അംഗീകാരത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

വി. ​വ​സീ​ഫ് (മ​ല​പ്പു​റം), ടി.​എം. തോ​മ​സ് ഐ​സ​ക് (പ​ത്ത​നം​തി​ട്ട), എം. ​മു​കേ​ഷ് (കൊ​ല്ലം), ജോ​യ്സ് ജോ​ർ​ജ് (ഇ​ടു​ക്കി), എ. ​വി​ജ​യ​രാ​ഘ​വ​ൻ (പാ​ല​ക്കാ​ട്), കെ.​ജെ. ഷൈ​ൻ (എ​റ​ണാ​കു​ളം), എം.​വി. ജ​യ​രാ​ജ​ൻ (ക​ണ്ണൂ​ർ), കെ.​കെ. ശൈ​ല​ജ (വ​ട​ക​ര), എ​ള​മ​രം ക​രീം (കോ​ഴി​ക്കോ​ട്), എ.​എം. ആ​രി​ഫ് (ആ​ല​പ്പു​ഴ), വി. ​ജോ​യ് (ആ​റ്റി​ങ്ങ​ൽ), എം.​വി. ബാ​ല​കൃ​ഷ്ണ​ൻ (കാ​സ​ർ​ഗോ​ഡ്), കെ. ​രാ​ധാ​കൃ​ഷ്ണ​ൻ (ആ​ല​ത്തൂ​ർ), സി. ​ര​വീ​ന്ദ്ര​നാ​ഥ് (ചാ​ല​ക്കു​ടി), കെ.​എ​സ്. ഹം​സ (പൊ​ന്നാ​നി) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

സ്വതന്ത്രരുൾപ്പടെ മൽസരിക്കുന്നത് പാർട്ടി ചിഹ്നത്തില്‍ എന്ന് എംവി ഗോവിന്ദന്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് സി പി ഐ എം തെരഞ്ഞെടുപ്പ് ലക്ഷ്യം. സമാന ചിന്തയുള്ള കൂട്ടുകെട്ടുകൾ വളരുന്നതിൽ പ്രതീക്ഷ. ബിജെപി വിരുദ്ധ വോട്ട് ഏകീകരിക്കാൻ കഴിഞ്ഞാൽ ഇന്ത്യമുന്നണിക്ക് മുന്നിലുള്ളത് വലിയ സാധ്യതയാണ്. ആംആദ്മിക്ക് ഭുരിപക്ഷമുള്ള സ്ഥലങ്ങളില്‍ നല്ലരീതിയില്‍ സീറ്റ് വിഭജനം നടന്നു. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന നിലയില്‍ രാജ്യത്തെ രാഷ്ട്രീയം മുന്നോട്ടുപോകുന്നു. സിപിഎമ്മിന് സ്ഥാനാർത്ഥി ക്ഷാമം ഒന്നുമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K