27 February, 2024 04:52:20 PM


വയനാട്ടിൽ 10 വയസ്സുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി



കൽപ്പറ്റ: വയനാട് മേപ്പാടിയിൽ 10 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ ബേബിലേഷ് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ ആണ് കണ്ടെത്തിയത്. കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുനിത - ബിനു ദമ്പതികളുടെ മകനാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K