29 February, 2024 11:26:49 AM


പെരിയ കേസ് തിരഞ്ഞെടുപ്പില്‍ ബാധിക്കില്ല- എം.വി ബാലകൃഷ്ണന്‍



കാസര്‍ഗോഡ്:  പെരിയ കേസ് തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നാണ് കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്‍റെ അഭിപ്രായം. കേസ് യുഡിഎഫിന്‍റെ രാഷ്ട്രീയ ആയുധം മാത്രമാണെന്നും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയപ്പോഴാണ് കേസില്‍ ഇടപെട്ടത്. വിധി വരട്ടെയെന്നു എല്‍ഡിഎഫിന് ഒരു ഭയവുമില്ലെന്നും എം.വി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.  കേസില്‍ സിപിഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K