04 March, 2024 10:58:17 AM


വെള്ളം ചോദിച്ച് വീട്ടിലെത്തി, യുവതിക്ക് പിന്നാലെ പോയി കടന്നുപിടിച്ചു; വൃദ്ധൻ അറസ്റ്റിൽ



തിരുവനന്തപുരം: മാരായമുട്ടത്ത് പട്ടാപ്പകൽ വെള്ളം ചോദിച്ച് വീട്ടിലെത്തി യുവതിയെ ആക്രമിച്ച സംഭവത്തിൽ വൃദ്ധൻ അറസ്റ്റിൽ. നെയ്യാറ്റിൻകര മാരായമുട്ടം അമ്പലത്തറ പൂവൻകാല കുരിശടി സ്വദേശി ഗണപതി(64)യാണ് അറസ്റ്റിലായത്. രണ്ടുദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.

മാരായമുട്ടത്തെ വീട്ടിലെത്തിയ പ്രതി യുവതിയോട് വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ വീടിനകത്തേക്ക് പോയപ്പോൾ പിന്നാലെ കയറിചെല്ലുകയും യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. പേടിച്ചുപോയ യുവതി ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി ഇറങ്ങി ഓടി രക്ഷപ്പെട്ടു.

സംഭവത്തിൽ യുവതി മാരായമുട്ടം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K