12 April, 2025 07:57:35 PM
അട്ടപ്പാടി ആശുപത്രിയിൽ നിന്ന് നാല് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവതി അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്നാണ് നാല് മാസം പ്രായമായ പെൺകുഞ്ഞിനെ തട്ടികൊണ്ടുപോകാൻ ശ്രമം നടന്നത്. ആശുപത്രിയിലെത്തിയ ആദിവാസി ഉന്നതിയിലെ യുവതിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കോട്ടത്തറ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും, യുവതിയുടെ മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അഗളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് ഉടൻ തന്നെ അമ്മയ്ക്ക് കൈമാറി. പിന്നാലെ യുവതിയുടെ അറസ്റ്റും രേഖപ്പെടുത്തി.