05 March, 2024 06:32:53 PM


കളിക്കുന്നതിനിടെ പാന്‍റിലെ ചരട് അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

 

കണ്ണൂർ: കളിക്കുന്നതിനിടെ പാന്‍റിലെ ചരട് അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ ഇരിണാവ് ഹിന്ദു എ.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ബിലാൽ ആണ് മരിച്ചത്.

പുത്തരിപ്പുറത്ത് താമസിക്കുന്ന കെ.വി. ജലീൽ - ആയിഷ ദമ്പതികളുടെ ഏക മകനാണ്. ഇന്ന്  രാവിലെയാണ് സംഭവം. ചരട് കുരുങ്ങി അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K