08 March, 2024 11:22:54 AM


കേളകത്ത് കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്



കേളകം: കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു. അടയ്ക്കാത്തോട് സ്വദേശി പുതുപ്പറമ്പിൽ ഷാജി (40)ക്കാണ് പരിക്കേറ്റത്. ചെട്ടിയാംപറമ്പ് ക്ഷീരസംഘത്തിന് സമീപത്തുവെച്ച് ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. കണിച്ചാറിൽന്നും മൊബൈൽ ഷോപ്പ് പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്നു ഷാജി. കാലിനും തോളിനും പരിക്കേറ്റ ഷാജിയെ ചുങ്കക്കുന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K