10 March, 2024 06:54:15 PM


കണ്ണൂരിൽ വയോധികൻ തേനീച്ചക്കുത്തേറ്റ് മരിച്ചു



കണ്ണൂര്‍: മാലൂര്‍ പുരളിമലയിലെ മച്ചൂര്‍ മലയില്‍ വയോധികൻ തേനീച്ചക്കുത്തേറ്റ് മരിച്ചു. ആലാച്ചിയിലെ പൊയില്‍ മമ്മദ് (73) ആണ് മരിച്ചത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കശുവണ്ടി പെറുക്കാന്‍ പോയപ്പോഴാണ് മമ്മദിന് തേനീച്ചയുടെ കുത്തേറ്റത്. ഖബറടക്കം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K