26 March, 2024 01:51:04 PM


കണ്ണൂരിൽ സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു



ഇരിട്ടി: സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു. പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബും ​കണ്ണൂർ ചെറുകുന്ന് സ്വദേശിയുമായ മുസമ്മിൽ ഫൈസി ഇർഫാനി (32) ആണ് മരിച്ചത്. കാക്കയങ്ങാട് -തില്ല​ങ്കേരി റോഡിൽ കടുക്കാപ്പാലത്തിനും കാവുമ്പടിക്കും ഇടയിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോ ടാക്സിയും കൂടിയിടിക്കുകയായിരുന്നു. മൃതദേഹം മട്ടന്നൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K