01 April, 2024 11:08:27 AM
സഹോദരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തടഞ്ഞ സഹോദരനെ വെടിവെച്ചു കൊന്നു
ഭോപ്പാല്‍: സഹോദരിയെ തട്ടിക്കൊണ്ടുപോകുന്നത് ചെറുക്കാന്‍ ശ്രമിച്ച നാടോടി യുവാവ് വെടിയേറ്റു മരിച്ചു. മധ്യപ്രദേശിലെ ഗുണ ജില്ലയിലിന് സംഭവം. 25 വയസുള്ള ധരംപാല്‍ പാര്‍ദി എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്. തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ ചെറുക്കുന്നതിനിടെ പാര്‍ദിയുടെ കാലില്‍ സംഘത്തിലെ ഒരാള്‍ വെടിവയ്ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പാര്‍ദിയെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്തസ്രാവം തടയാന്‍ സാധിക്കാത്തതിനാല്‍ ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. 40 കിലോമീറ്റര്‍ ദൂരെയായിരുന്നു ആശുപത്രി. യാത്രാമധ്യെ രക്തസ്രാവത്തെത്തുടര്‍ന്ന് പാര്‍ദി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത പൊലീസ് മൂന്‍വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞു.