15 April, 2025 06:52:42 PM


അവധി ചോദിച്ചത് ഇഷ്‌ടപ്പെട്ടില്ല; ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടൽ ഉടമ



വർക്കല : അവധി ചോദിച്ചത് ഇഷ്‌ടപ്പെടാത്തതിനെ തുടർന്ന് ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു ഹോട്ടൽ ഉടമ. വക്കം സ്വദേശി ഷാജിക്കാണ് പരിക്കേറ്റത്. വർക്കല നരിക്കല്ല് മുക്കിലെ അൽ ജസീറ എന്ന ഹോട്ടലിലാണ് സംഭവം. ഹോട്ടൽ ഉടമയെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുതരാവസ്ഥയിലുള്ള ഷാജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947