14 December, 2023 02:19:38 PM
മാന്നാറിൽ തേപ്പ് കടയ്ക്ക് തീപിടിച്ച് രണ്ടായിരത്തോളം തുണികള്‍ കത്തിനശിച്ചു
ആലപ്പുഴ: മാന്നാറിൽ തുണി തേക്കുന്ന കടയ്ക്ക് തീ പിടിച്ചു. ആലുമൂട് ജങ്ഷനിൽ എസ്.എം തേപ്പ് കടക്കാണ് തീ പിടിച്ചത്. തിരുവനന്തപുരം തൈക്കാട് സ്വദേശി മുരുകന്റെ ഉടമസ്ഥതതയിൽ ഉള്ളതാണ് ഈ കട. മുണ്ട്, ഷർട്ട്, സാരി എന്നിവ ഉൾപ്പടെ ഇവിടെ ഉണ്ടായിരുന്ന രണ്ടായിരത്തിലധികം തുണികൾ കത്തി നശിച്ചു.
അപകടത്തില്‍ കടയുടെ ഉൾവശം മുഴുവനായി കത്തി നശിച്ചിട്ടുണ്ട്. വൈദ്യുത ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ കടയിൽ നിന്ന് പുക ഉയരുന്നത് പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പെട്ട് പരിശോധിച്ചപ്പോഴാണ് വിവരം അറിയുന്നത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.