15 December, 2023 11:07:24 AM
കളിക്കുന്നതിനിടെ തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുടുങ്ങി 6 വയസുകാരി മരിച്ചു
കുറ്റിപ്പുറം: വയനാട് കുറ്റിപ്പുറത്ത് കളിക്കുന്നതിനിടെ തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുടുങ്ങി 6 വയസുകാരി മരിച്ചു. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്‍റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിടെയായിരുന്നു അപകടം.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സ്‌കൂള്‍ വിട്ടുവന്ന ഹയ ഒരുവയസ്സുകാരനായ അനിയന്‍റെ തൊട്ടിലിന് അരികിൽ കളിക്കുകയായിരുന്നു. കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.