08 April, 2024 11:06:54 AM


ഭക്ഷ്യവിഷബാധ: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍



തൊടുപുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി നിഖിത മരിച്ചു. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ് നിഖിത. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക അവയവങ്ങള്‍ തകരാറിലായതിനുപിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K