08 April, 2024 04:22:28 PM


പിജെ ജോസഫിനെ തളളി കേരളാ കോൺഗ്രസ് പാർട്ടി ചെയർമാനാകാൻ മോൻസ് ജോസഫിന്‍റെ ശ്രമം- സജി മഞ്ഞകടമ്പൻ



കോട്ടയം: കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ ആകാൻ മോൻസ് ജോസഫ് ഗൂഡ ശ്രമങ്ങൾ നടത്തുകയാണെന്ന് പാർട്ടിയിൽ നിന്നും രാജിവച്ച സജി മഞ്ഞകടമ്പിൽ ആരോപിച്ചു. മോൻസിനെ നിയന്ത്രിക്കാൻ പിജെ ജോസഫിന് കഴിയുന്നില്ല. സജി കുറ്റപ്പെടുത്തി." ഞാൻ വഞ്ചകനെന്ന് എന്ന് മോൻസ് പറഞ്ഞത് പിൻവലിച്ച് മാപ്പുപറയണം. ഞാൻ പാർട്ടിക്ക് വേണ്ടി എന്റെ യുവത്വം ഹോമിച്ചവനാണ്.എന്റെ സ്വന്തം ചെലവിലാണ് പാർട്ടി പ്രവർത്തനം നടത്തിയത്. ഈക്കാരൃങ്ങളെല്ലാം ചെയർമാൻ പിജെ ജോസഫിന് ബോധൃമുണ്ട്.മോൻസ് അധികാര കൊതിയനാണ്. ഏറ്റുമാനൂർ സീറ്റ് എനിക്ക് തരാതിരിക്കാൻ മോൻസാണ് നീക്കം നടത്തിയത്. ചങ്ങനാശ്ശേരി സീറ്റും നല്കിയില്ല. രണ്ടിടത്തും പാർട്ടി തോറ്റു.

യുഡിഎഫ്. ജില്ലാ ചെയർമാൻ സ്ഥാനവും എനിക്കു നല്കാതിരിക്കാൻ കരുക്കൾ നീക്കി. ഞാൻ പാർട്ടിയുടെ ജില്ലാ പദയാത്ര നടത്താതിരിക്കാൻ റബ്ബർ ബോർഡിലേക്ക് മോൻസ് റബ്ബർ ലോംഗ് മാർച്ച് നടത്തി. പ്രവർത്തകർ പങ്കെടുക്കാതെ അത് പരാജയപ്പെട്ടു. അതിന്റെ കുറ്റവും എന്റെ തലയിൽ കെട്ടിവച്ചു.എന്നെ പാർട്ടിയിൽ ഒരുപാട് ഉപദ്രവിച്ചു.

നിരന്തരം ഫോണിൽ കൂടി ചീത്തവിളിച്ചു. പലവട്ടം കടുത്തുരുത്തിയിലെ മോൻസിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാരൃയുടെ സാന്നിദ്ധൃത്തിൽ കാലുപിടിച്ചിട്ടും മോൻസ് എന്നെ ഉപദ്രവിച്ചു. പാർട്ടിയിൽ മോൻസിന്റെ പീഡനം സഹിക്കവയ്യാതെയാണ് ഞാൻ പാർട്ടി വിട്ടത്."സജി വൃക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K