16 April, 2024 11:39:28 AM


ശ്രീനഗറിൽ ബോട്ട് മറിഞ്ഞ് നാല് മരണം; നിരവധി പേരെ കാണാതായി



ശ്രീനഗർ: ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം. ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരെ കാണാതായതായി. 20 പേരാണ് ബോട്ടിലുണ്ടായിരുന്നത്.  ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ കാണാതായ യാത്രക്കാർക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്ര​ദേശത്തുണ്ടായ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കളാഴ്ച ജമ്മു-ശ്രീനഗർ ദേശീയ പാത അടയ്ക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K