16 December, 2023 01:17:35 PM


കായംകുളത്ത് നവകേരള സദസിന് എത്തിയ വയോധികയ്ക്ക്​ വീണ്​ പരിക്കേറ്റു



കായംകുളം: നവകേരളസദസിന് എത്തിയ വയോധികയ്ക്ക്​ വീണ്​ പരിക്കേറ്റു. കായംകുളം എരുവ മണലൂർതറയിൽ ഓമനക്കാണ്​ (65) പരിക്കേറ്റത്​. ഇന്ന് രാവിലെ 10.15ന്​ കായംകുളം എൽമെക്സ്​ ഗ്രൗണ്ടിലാണ്​ സംഭവം.

സദസിലെ പ്ലാറ്റ്ഫോമിലേക്ക്​ കയറിയപ്പോൾ വിടവിലൂടെ താഴെ വീഴുകയായിരുന്നു. കാലിനാണ്​ പരിക്കേറ്റത്. സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രഥമശ്രുശൂഷ നൽകിയശേഷം ആംബുലൻസിൽ കായംകുളം താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K