17 April, 2024 04:40:55 PM


ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; പത്ത് മരണം



അഹമ്മദാബാദ്: ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. അഹമ്മദാബാദ്–വഡോദര എക്സ്പ്രസ് വേയിലാണ് അപകടം. സംഭവത്തിനു പിന്നാലെ രണ്ട് ആംബുലൻസുകളിലായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957