18 April, 2024 10:31:11 AM


വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



ബത്തേരി: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ദേശീയ പാത 766ൽ വച്ചാണ് അപകമുണ്ടായത്. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അഭിനവ് (34), ഭർത്താവ് ശശി (68), ബന്ധുക്കളായ ഷീബ (56), രവി (68), എന്നിവർക്കു പരിക്കേറ്റു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇടുക്കിയിൽ പോയി തിരിച്ചുവരുമ്പോൾ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K