16 December, 2023 09:16:27 PM


മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്‍റെ പരാക്രമം; 10 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു



ചേര്‍ത്തല: മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്‍റെ പരാക്രമം. ചേര്‍ത്തല-പൂച്ചാക്കല്‍ റോഡില്‍ അരൂക്കുറ്റി ഭാഗത്താണ് അമിതവേഗതയിലും അലക്ഷ്യമായും കാറോടിച്ച യുവാവ് പത്തുവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകടകരമായരീതിയില്‍ കാറോടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. അമിതവേഗത്തില്‍ ഇയാള്‍ ഓടിച്ച കാര്‍ ബൈക്കുകളും സ്‌കൂട്ടറുകളും ഉള്‍പ്പെടെ പത്തുവാഹനങ്ങളാണ് ഇടിച്ചുതെറിപ്പിച്ചത്. ഓരോ വാഹനങ്ങളെയും ഇടിച്ചിട്ട് കാര്‍ മുന്നോട്ടുപോയതോടെ നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും ഈ കാറിനെ പിന്തുടര്‍ന്നു. ഇതിനിടെ മറ്റൊരു കാറിലിടിച്ച് യുവാവിന്റെ കാറിന്റെ ഒരുടയര്‍ ഊരിപ്പോയെങ്കിലും വാഹനം നിര്‍ത്തിയില്ല. ഒടുവില്‍ മറ്റൊരു വാഹനത്തിലിടിച്ചാണ് കാര്‍നില്‍ക്കുകയായിരുന്നു. ഇതോടെ പിന്നാലെയെത്തിയ നാട്ടുകാരും പൊലീസും യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K