20 April, 2024 03:23:42 PM


അറക്കൽ ബാലകൃഷ്ണൻ പാർട്ടി വിട്ടു; ഇനി ജോസ് കെ മാണിക്കൊപ്പം



കോട്ടയം: കേരള കോൺഗ്രസ് ജോസഫിൽ വീണ്ടും രാജി. ഉന്നതാധികാരസമിതി അംഗം അറക്കൽ ബാലകൃഷ്ണൻ രാജിവച്ചു. ഇനി മുതൽ കേരള കോൺഗ്രസ് ജോസ് കെ മാണിക്ക് ഒപ്പം പ്രവർത്തിക്കും. ജോസഫ് വിഭാഗം കൊല്ലം ജില്ലാ പ്രസിഡണ്ടായിരുന്നു. 

മോൻസ് ജോസഫിന്റെ അപ്രമാദിത്വം ആണ് ജോസഫ് വിഭാഗത്തിൽ നടക്കുന്നതെന്നും യുഡിഎഫിനെ ചതിച്ച ആളാണ് ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി നിൽക്കുന്ന ഫ്രാൻസിസ് ജോർജെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു. ഒരു നിലപാടില്ലാത്ത വ്യക്തിയാണ് ഫ്രാൻസിസ് ജോർജ് എന്നും അറക്കൽ ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K