22 April, 2024 12:30:40 PM


പതിനാലുകാരിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി



ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ പതിനാലുകാരിയുടെ, മുപ്പത് ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി. ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറഞ്ഞത്.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി തള്ളിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി അസാധുവാക്കി. ഗര്‍ഭഛിദ്രത്തിനായി അടിയന്തരമായി മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ മുംബൈ സയണിലെ ലോകമാന്യ തിലക് മുനിസിപ്പല്‍ മെഡിക്കല്‍ കോളജിന് കോടതി നിര്‍ദേശം നല്‍കി.

നേരത്തെ കുട്ടിയുടെ ശാരീകിക നില പരിശോധിക്കാന്‍ വിദഗ്ധ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം നടത്തിയാല്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് അറിയിക്കാനായിരുന്നു നിര്‍ദേശം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമം അനുസരിച്ച് 24 ആഴ്ച വരെ പ്രായമായ ഗര്‍ഭമാണ് അലസിപ്പിക്കാനാവുക.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K