23 April, 2024 11:58:42 AM


സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യത; വെള്ളിയാഴ്ച്ച വരെ 12 ജില്ലകളില്‍ യല്ലോ മുന്നറിയിപ്പ്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച്ച വരെ 12 ജില്ലകളില്‍ യല്ലോ മുന്നറിയിപ്പ് നല്‍കി. പാലക്കാട് താപനില 40 °C വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K