28 April, 2024 04:22:51 PM


ബിജെപിയോട് അടുക്കുന്നു; വീണ്ടും സൂചന നല്‍കി ദേവികുളം മുൻ എംഎല്‍എ രാജേന്ദ്രൻ



തൊടുപുഴ : ബിജെപിയോട് അടുക്കുന്നെന്ന സൂചന വീണ്ടും നല്‍കി ദേവികുളം മുൻ എംഎല്‍എ എസ്.രാജേന്ദ്രൻ. നേരത്തെ ബിജെപിയില്‍ ചേർന്നേക്കുമെന്ന സൂചന നല്‍കി ഡല്‍ഹിയിലെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ രാജേന്ദ്രൻ അത് തന്റെ വ്യക്തിപരമായ സന്ദർശനമാണെന്ന് വിശദീകരിച്ച്‌ സിപിഎമ്മുമായി സഹകരിച്ച്‌ പോകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്നാണ് എസ് രാജേന്ദ്രന്റെ ആരോപണം.

സിപിഎം തന്നോട് ഉപദ്രവിക്കല് നയം തുടരുകയാണ്- ഇതില്‍ നിന്നും രക്ഷ നേടാൻ ബിജെപി പ്രവേശത്തെ കുറിച്ച്‌ ആലോചിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യമാണ് ഇപ്പോള് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. സിപിഎമ്മില് നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില് പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണ് സിപിഎമ്മിനുള്ളതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K