18 December, 2023 02:30:46 PM


മുഖ്യമന്ത്രിക്ക് കറുപ്പിനോട് അലർജി: ശരീരമാകെ വെള്ള പൂശി പഞ്ചായത്ത്‌ അംഗം



കൊല്ലം: മുഖ്യമന്ത്രിയും സംഘവും എത്തുന്നയിടത്തെല്ലാം കറുപ്പിന് വിലക്കേര്‍പ്പെടുത്തുന്നതില്‍ വേറിട്ടൊരു പ്രതിഷേധവുമായി കൊല്ലം തലവൂര്‍ പഞ്ചായത്ത് ബിജെപി അംഗം രഞ്ജിത്ത്.

ശരീരമാകെ വെള്ള ചായം പൂശിയാണ് പ്രതിഷേധം. പോലീസിനെ ഭയന്നാണ് വെള്ള ചായം അടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. മുഖ്യമന്ത്രി പത്തനാപുരത്ത് എത്തുന്നതിനു കുറച്ച്‌ മുമ്ബാണ് രഞ്ജിത്ത് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. തനിക്ക് കറുപ്പ് നിറമായതിനാല്‍ മുഖ്യമന്ത്രി തന്നെ കടന്ന് പോകുമ്ബോള്‍ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെള്ളയടിച്ചതെന്ന് രഞ്ജിത്ത് പറയുന്നു.

ആദ്യമായല്ല രഞ്ജിത്ത് വേറിട്ട പ്രതിഷേധവുമായി എത്തുന്നത്. വൈദ്യുതി മുടക്കത്തിനെതിരെ കെഎസ്‌ഇബിക്ക് 9737 രൂപയുടെ ചില്ലറ നല്‍കി നേരത്തെ രഞ്ജിത് പ്രതിഷേധിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K