29 April, 2024 03:53:05 PM
നെല്ലിയമ്പലം ഇരട്ട കൊലക്കേസ്; പ്രതി അര്‍ജുന് വധശിക്ഷ
മാനന്തവാടി: നെല്ലിയമ്പലം ഇരട്ടകൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിന് പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവ് നശിപ്പിച്ചതിന് 6 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2021 ജൂണ്‍ 10 നാണ് പത്മാലയത്തില്‍ കേശവന്‍, ഭാര്യ പത്മാവതി എന്നിവര്‍ കൊല്ലപ്പെട്ടത്.