30 April, 2024 04:51:50 AM


കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു മരണം; മരിച്ചത് കാർ യാത്രികർ



കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചു മരണം. കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. 

ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും തൽക്ഷണം മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കുന്നതും വൈകി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കാറിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മരിച്ച അഞ്ചു പേരും കാസർകോട് സ്വദേശികളാണ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K