01 May, 2024 10:03:11 AM
ആലുവ ഗുണ്ടാ ആക്രമണം: നാല് പേര്‍ കസ്റ്റഡിയില്‍, പിന്നില്‍ എട്ടംഗ സംഘം

കൊച്ചി: ആലുവ ചൊവ്വര കൊണ്ടോട്ടിയില്‍ ആക്രമണം നടത്തിയത് എട്ടംഗ ഗുണ്ടാ സംഘമെന്ന് പൊലീസ്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിറാജ്, സനീര്‍, ഫൈസല്‍ ബാബു, കബീര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫൈസല്‍ ബാബുവാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ ആക്രമണത്തില്‍ മുന്‍ പഞ്ചായത്തംഗം അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്. കാറിലും ബൈക്കുകളിലുമായാണ് ഗുണ്ടാ സംഘം വന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാന്‍ അടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്.