18 December, 2023 06:28:15 PM


ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്



ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. എം.സി. റോഡിൽ ചെങ്ങന്നൂർ കല്ലിശേരിയിൽ ഇന്ന് വൈകുന്നേരം 4.15 ഓടെയാണ് ഇപകടം.

തിരുവനന്തപുരത്തു നിന്നും പിറവത്തേക്കും കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്കും പോവുകയായിരുന്ന ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. മുപ്പതോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K