01 December, 2023 03:45:27 PM
മാവേലിക്കരയില്‍ മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു
ആലപ്പുഴ: മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. മാവേലിക്കര മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്‍റെയും ദിവ്യയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഷ്ണവാണ് മരിച്ചത്.
ഇന്ന് രാവിലെ 9.30-നായിരുന്നു സംഭവം. കുട്ടി മുറുക്ക് സ്വയം എടുത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ വൈഷ്ണവിന്‍റെ സഹോദരി വൈഗയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.