02 May, 2024 10:48:56 AM


സംസ്ഥാനത്ത് ഇന്ന് മുതൽ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ്; പ്രതിഷേധിച്ച് ഡ്രൈവിങ് സ്കൂളുകൾ



തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ.പരിഷ്കരണത്തിത്തിൽ പ്രതിഷേധിച്ച് ഡ്രൈവിങ് സ്കൂളുകൾ. ഇന്നുമുതൽ റോഡ് ടെസ്റ്റിന് ശേഷം മാത്രമാകും H ടെസ്റ്റ് നടത്തുക .ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട് .പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട് .പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേര്‍ക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം. ഇതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ശക്തമാണ് .ടെസ്റ്റ് ബഹിഷ്കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K