19 December, 2023 10:20:30 AM
നരഭോജി കടുവയെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു
വയനാട്: വാകേരിയിൽ കൂട്ടിലായ നരഭോജി കടുവയെ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം ഇന്നലെ രാത്രിയോടെ തന്നെ കടുവയെ കൊണ്ടുപോയി.
കടുവയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മൂടക്കൊല്ലി കോളനിക്കവലയിൽ ആദ്യം വെച്ച കൂട്ടിൽ കയറിയ കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആറുമണിക്കൂറോളം പ്രതിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥരേയും കടുവയെ കൊണ്ടുപോവുന്ന വാഹനവും തടഞ്ഞായിരുന്നു പ്രതിഷേധം.