05 May, 2024 02:59:48 PM
ആണ്‍കുട്ടികളുമായി ഫോണില്‍ സംസാരിച്ചതിന് വഴക്കുപറഞ്ഞ സഹോദരനെ 14കാരി വെട്ടികൊന്നു

റായ്പൂർ : സഹോദരനെ വെട്ടിക്കൊന്ന് 14-കാരി. ആണ്‍കുട്ടികളുമായി ഫോണില്‍ സംസാരിക്കുന്നതിന് വഴക്കുപറഞ്ഞ സഹോദരനെ (18) വെട്ടിക്കൊല്ലുകയായിരുന്നു. ഛത്തീസ്ഗഡിലെ ഖൈരഗഡ്-ചുഖാദൻ-ഗണ്ടായ് (KCG) ജില്ലയിലാണ് സംഭവം.
കൊലപാതകത്തിന് പിന്നാലെ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍ മറ്റാരുമില്ലായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആണ്‍കുട്ടികളോട് ഫോണില്‍ സംസാരിക്കുന്നതിന് ശകാരിച്ച സഹോദരൻ, ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും അനുജത്തിയെ വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതയായ 14-കാരി, ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരന്റെ കഴുത്തില്‍ കോടാലി ഉപയോഗിച്ച് വെട്ടി.
സംഭവസ്ഥലത്ത് തന്നെ സഹോദരൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ശരീരത്തിലേക്ക് തെറിച്ച രക്തക്കറ കഴുകിക്കളഞ്ഞതിന് ശേഷം പെണ്‍കുട്ടി അടുത്തുള്ള വീട്ടിലെത്തി സംഭവമറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു.