19 December, 2023 12:01:17 PM


പന്തളത്ത് നിന്നും കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി



പത്തനംതിട്ട: പന്തളത്ത് നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോര്‍ട്ട് പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി.

പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ 3 പെണ്‍കുട്ടികളെയാണ് തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായത്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളെയാണ് കാണാതായത്. രാവിലെ സ്കൂളിലേയ്ക്ക് പോയ കുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്താതിനെ തുടർന്ന് ബാലാശ്രം അധികൃതർ പന്തളം പോലീസിൽ പരാതി നല്‍കുകയായിരുന്നു.

കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികള്‍ക്കും അമ്മ മാത്രമാണുള്ളത്. ഒരു കുട്ടിയ്ക്ക് അച്ഛനും അമ്മയും ഇല്ല. കുട്ടികള്‍ നാടുവിടാന്‍ ശ്രമിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K