06 May, 2024 04:33:44 PM


മദ്യനയ അഴിമതി: കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി



ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയുടെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കവിത. മദ്യനയ അഴിമതി കേസില്‍ സിബിഐയും ഇ.ഡിയും കവിതയ്ക്ക് എതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. മാര്‍ച്ച് 15 നാണ് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കള്‍ക്കു 100 കോടി കൈമാറിയെന്നുമാണ് ഇ.ഡി വെളിപ്പെടുത്തല്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K